തെക്കേ ഇന്ത്യയിൽ ധാരാളമായി ഉല്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് റാഗി. എന്നാൽ മലയാളികളിൽ ഒട്ടുമിക്കവരും റാഗിയുടെ പോഷകമൂല്യത്തെ കുറിച്ച് അജ്ഞരാണ് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
- അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുത്തമ ആഹാരമാണ് റാഗി.
- ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന റാഗി കൊളസട്രോൽ കുറയ്ക്കാൻ ഫലപ്രധമാണ്.
- പ്രമേഹരോഗികൾക്ക് അത്യുത്തമം
ആവശ്യമായ സാധനങ്ങൾ :
- റാഗി പൊടി - 1 1/2 കപ്പ്
- ഉഴുന്ന് പരിപ്പ് - 1/2 കപ്പ്
- ഉപ്പു - ആവശ്യത്തിന്
- എണ്ണ / നെയ് - ആവശ്യത്തിന്
തയ്യാറക്കുന്ന വിധം :
- ഉഴുന്ന് കുറഞ്ഞത് 4-5 മണിക്കൂർ കുതിർത്ത ശേഷം അരയ്ക്കുക.
- ഉഴുന്ന് അരച്ചതും റാഗി പൊടിയും തമ്മിൽ ചേർത്തിളക്കുക.
- ആവശ്യമെങ്കിൽ വെള്ളം ചേർത്ത് ദോശ പരുവത്തിൽ മാവ് തയ്യാറാക്കുക.
- തയ്യാറാക്കിയ മാവ് 10-12 മണിക്കൂർ പുളിക്കാൻ വയ്ക്കുക.
- ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക
- ദോശ ചട്ടി ചൂടാക്കി അല്പ്പം എണ്ണയോ നെയ്യോ തടവിയ ശേഷം മാവ് കൊണ്ട് ദോശ തയ്യാറാകുക.
To get this recipe in English Click the link : Ragi Dosa recipe in English
Categories: Breakfasts, Snacks
0 comments:
Post a Comment