Tuesday, 17 June 2014

ആവശ്യമായ സാധനങ്ങൾ :

  1. പച്ചരി   - 1 കപ്പ്‌ 
  2. തേങ്ങ ചിരവിയത്  - 1/2 കപ്പ്‌ 
  3. പഞ്ചസാര - 2 വലിയ സ്പൂണ്‍ 
  4. അരി പൊടി - 2 സ്പൂണ്‍ 
  5. ഉപ്പു - ആവശ്യത്തിന് 
  6. യീസ്റ്റ്   - കാൽ ടീസ്പൂണ്‍ 

തയ്യാറക്കുന്ന വിധം :

  1. പച്ചരി  കുറഞ്ഞത് 6 - 8 മണിക്കൂർ കുതിർത്തു വയ്ക്കുക. 
  2. 2 സ്പൂണ്‍ അരി പൊടി  അരക്കപ്പ് വെള്ളത്തിൽ കലക്കി കുറുക്കി എടുക്കുക. (ശരിക്കും കുറുകി ഒട്ടുന്ന പരുവം.) 
  3. കുതിർത്ത പച്ചരിയും തേങ്ങ ചിരവിയതും പഞ്ചസാരയും യീസ്റ്റും കുറുക്കിയ പൊടിയും ഉപ്പും ചേർത്ത് മിക്സിയിൽ അടിക്കുക.
  4. 8 - 10 മണിക്കൂർ കൊണ്ട് മാവ് പൊങ്ങി വരും. 
  5. ഒരു കിണ്ണം എടുത്ത് അകം വശത്ത് എണ്ണ തൂക്കുക. 
  6. ഇഡലി പാത്രത്തിൽ ആദ്യം ഒരു ഇഷ്ടിക ഇറക്കി വയ്ക്കുക. കിണ്ണത്തിൽ മാവ് ഒഴിച്ച് ഇഷ്ടികയുടെ മുകളിൽ വയ്ക്കുക. പാത്രം ചരിയരുത്. കിണ്ണത്തിൽ പകുതി വരയേ മാവ് ഒഴിക്കാവു.
  7. അടച്ചു വച്ച് 10-15 മിനിറ്റ് വേവിക്കുക.
Get this recipe in English : Vattayappam
09:24 Indian Delight

Monday, 16 June 2014

ആവശ്യമായ സാധനങ്ങൾ :

  1. റാഗി പൊടി  - 1 കപ്പ്‌ 
  2. വെള്ളം  - 2 കപ്പ്‌ 
  3. ഉപ്പു - ആവശ്യത്തിന് 

തയ്യാറക്കുന്ന വിധം :

  1. വെള്ളം ആവശ്യത്തിനു  ഉപ്പു ചേർത്ത് തിളപ്പിക്കുക.
  2. വെള്ളം തിളച്ചു തുടങ്ങുമ്പോൾ 2 വലിയ സ്പൂണ്‍ റാഗി പൊടി ചേർത്ത് ഇളക്കുക.
  3. ഈ മിശ്രിതം തിളച്ചു തുടങ്ങുമ്പോൾ ബാക്കിയുള്ള പൊടി ഇടുക. (രണ്ടാമത് പൊടി ഇട്ട ശേഷം ഇളക്കി കൂട്ടരുത്.) റാഗി പൊടി ഇട്ട ശേഷം  ഉടൻ തന്നെ ഒരു മൂടി എടുത്തു പാത്രം മൂടുക.
  4. ഏകദേശം 5  മിനുട്ട് ആകുമ്പോളേക്കും വശങ്ങളിൽ നിന്നും തിള വന്ന്‌ ഈ പൊടി താനേ അടിയിലേക്ക് പോയിട്ടുണ്ടാകും. കൂടാതെ വെള്ളം മുഴുവനും വറ്റിയിരിക്കും.
  5. ഈ മാവു ഒരു മരത്തവി  കൊണ്ട്  കട്ടകൾ ഇല്ലാതെ ഇളക്കി എടുക്കുക. 
  6. ഇളം ചൂടോടെ തന്നെ ഇത് കയ്യിൽ അല്പ്പം വെള്ളമോ നെയ്യോ തടവിയ ശേഷം ചെറിയ ഉണ്ടകൾ ആയി ഉരുട്ടി എടുക്കുക.
ഉണ്ടാക്കിയ ശേഷം ഉടൻ തന്നെ ഉപയോഗിക്കുന്നില്ലെങ്കിൽ നനവുള്ള ഒരു തുണി കൊണ്ട് മൂടി വയ്ക്കേണ്ടതാണ്. അല്ലെങ്കിൽ പുറം വശം ഉണങ്ങി വരും.
04:03 Indian Delight

Sunday, 15 June 2014

തെക്കേ ഇന്ത്യയിൽ ധാരാളമായി ഉല്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് റാഗി. എന്നാൽ മലയാളികളിൽ ഒട്ടുമിക്കവരും റാഗിയുടെ പോഷകമൂല്യത്തെ കുറിച്ച്  അജ്ഞരാണ് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

  • അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുത്തമ ആഹാരമാണ്  റാഗി. 
  • ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന റാഗി കൊളസട്രോൽ കുറയ്ക്കാൻ ഫലപ്രധമാണ്.
  • പ്രമേഹരോഗികൾക്ക് അത്യുത്തമം 

ആവശ്യമായ സാധനങ്ങൾ :

  1. റാഗി പൊടി  - 1 1/2 കപ്പ്‌ 
  2. ഉഴുന്ന് പരിപ്പ് - 1/2 കപ്പ്‌ 
  3. ഉപ്പു - ആവശ്യത്തിന് 
  4. എണ്ണ / നെയ്‌  - ആവശ്യത്തിന് 

തയ്യാറക്കുന്ന വിധം :

  1. ഉഴുന്ന് കുറഞ്ഞത് 4-5 മണിക്കൂർ കുതിർത്ത ശേഷം അരയ്ക്കുക. 
  2. ഉഴുന്ന് അരച്ചതും റാഗി പൊടിയും തമ്മിൽ ചേർത്തിളക്കുക. 
  3. ആവശ്യമെങ്കിൽ വെള്ളം ചേർത്ത് ദോശ പരുവത്തിൽ മാവ് തയ്യാറാക്കുക.
  4. തയ്യാറാക്കിയ മാവ് 10-12 മണിക്കൂർ പുളിക്കാൻ വയ്ക്കുക.
  5. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക
  6. ദോശ ചട്ടി ചൂടാക്കി അല്പ്പം എണ്ണയോ നെയ്യോ തടവിയ ശേഷം മാവ് കൊണ്ട് ദോശ തയ്യാറാകുക.

To get this recipe in English Click the link : Ragi Dosa recipe in English

06:18 Indian Delight