Tuesday, 17 June 2014

Posted by jinson on 09:24 No comments

ആവശ്യമായ സാധനങ്ങൾ :

  1. പച്ചരി   - 1 കപ്പ്‌ 
  2. തേങ്ങ ചിരവിയത്  - 1/2 കപ്പ്‌ 
  3. പഞ്ചസാര - 2 വലിയ സ്പൂണ്‍ 
  4. അരി പൊടി - 2 സ്പൂണ്‍ 
  5. ഉപ്പു - ആവശ്യത്തിന് 
  6. യീസ്റ്റ്   - കാൽ ടീസ്പൂണ്‍ 

തയ്യാറക്കുന്ന വിധം :

  1. പച്ചരി  കുറഞ്ഞത് 6 - 8 മണിക്കൂർ കുതിർത്തു വയ്ക്കുക. 
  2. 2 സ്പൂണ്‍ അരി പൊടി  അരക്കപ്പ് വെള്ളത്തിൽ കലക്കി കുറുക്കി എടുക്കുക. (ശരിക്കും കുറുകി ഒട്ടുന്ന പരുവം.) 
  3. കുതിർത്ത പച്ചരിയും തേങ്ങ ചിരവിയതും പഞ്ചസാരയും യീസ്റ്റും കുറുക്കിയ പൊടിയും ഉപ്പും ചേർത്ത് മിക്സിയിൽ അടിക്കുക.
  4. 8 - 10 മണിക്കൂർ കൊണ്ട് മാവ് പൊങ്ങി വരും. 
  5. ഒരു കിണ്ണം എടുത്ത് അകം വശത്ത് എണ്ണ തൂക്കുക. 
  6. ഇഡലി പാത്രത്തിൽ ആദ്യം ഒരു ഇഷ്ടിക ഇറക്കി വയ്ക്കുക. കിണ്ണത്തിൽ മാവ് ഒഴിച്ച് ഇഷ്ടികയുടെ മുകളിൽ വയ്ക്കുക. പാത്രം ചരിയരുത്. കിണ്ണത്തിൽ പകുതി വരയേ മാവ് ഒഴിക്കാവു.
  7. അടച്ചു വച്ച് 10-15 മിനിറ്റ് വേവിക്കുക.
Get this recipe in English : Vattayappam
Categories:

0 comments:

Post a Comment