Monday, 16 June 2014

Posted by jinson on 04:03 No comments


ആവശ്യമായ സാധനങ്ങൾ :

  1. റാഗി പൊടി  - 1 കപ്പ്‌ 
  2. വെള്ളം  - 2 കപ്പ്‌ 
  3. ഉപ്പു - ആവശ്യത്തിന് 

തയ്യാറക്കുന്ന വിധം :

  1. വെള്ളം ആവശ്യത്തിനു  ഉപ്പു ചേർത്ത് തിളപ്പിക്കുക.
  2. വെള്ളം തിളച്ചു തുടങ്ങുമ്പോൾ 2 വലിയ സ്പൂണ്‍ റാഗി പൊടി ചേർത്ത് ഇളക്കുക.
  3. ഈ മിശ്രിതം തിളച്ചു തുടങ്ങുമ്പോൾ ബാക്കിയുള്ള പൊടി ഇടുക. (രണ്ടാമത് പൊടി ഇട്ട ശേഷം ഇളക്കി കൂട്ടരുത്.) റാഗി പൊടി ഇട്ട ശേഷം  ഉടൻ തന്നെ ഒരു മൂടി എടുത്തു പാത്രം മൂടുക.
  4. ഏകദേശം 5  മിനുട്ട് ആകുമ്പോളേക്കും വശങ്ങളിൽ നിന്നും തിള വന്ന്‌ ഈ പൊടി താനേ അടിയിലേക്ക് പോയിട്ടുണ്ടാകും. കൂടാതെ വെള്ളം മുഴുവനും വറ്റിയിരിക്കും.
  5. ഈ മാവു ഒരു മരത്തവി  കൊണ്ട്  കട്ടകൾ ഇല്ലാതെ ഇളക്കി എടുക്കുക. 
  6. ഇളം ചൂടോടെ തന്നെ ഇത് കയ്യിൽ അല്പ്പം വെള്ളമോ നെയ്യോ തടവിയ ശേഷം ചെറിയ ഉണ്ടകൾ ആയി ഉരുട്ടി എടുക്കുക.
ഉണ്ടാക്കിയ ശേഷം ഉടൻ തന്നെ ഉപയോഗിക്കുന്നില്ലെങ്കിൽ നനവുള്ള ഒരു തുണി കൊണ്ട് മൂടി വയ്ക്കേണ്ടതാണ്. അല്ലെങ്കിൽ പുറം വശം ഉണങ്ങി വരും.
Categories:

0 comments:

Post a Comment